കുന്നമംഗലത്ത് നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു
കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു.
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 6 ലക്ഷം രൂപ ചെലവിൽ പ്രവൃത്തി പൂർത്തീകരിച്ച പാറ്റയിൽ കുഴിമയിൽതാഴം റോഡ്, പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയ 22.6 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കാരന്തൂർ കക്കാട്ട്താഴം കണിയാങ്കണ്ടി കിഴക്കുമ്പാട്ട് റോഡ് എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നടത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
Tags:
Kunnamangalam News



