മുസ്ലിം ലീഗ് കായിക പ്രതിഭകളെയും യുവ നേതാക്കളെയും ആദരിച്ചു.
മാവൂർ: മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായിക പ്രതിഭകളെയും നേതൃത്വനിരയിലേക്ക് വന്ന യുവ നേതാക്കളെയും ആദരിച്ചു.
കേരള അക്വാട്ടിക് സ്കൂൾ കായികമേളയിൽ സംസ്ഥാനതല നീന്തൽ മത്സരത്തിലെ
റിലേയിൽ യിൽ രണ്ടാം സ്ഥാനവും വാട്ടർ പോളോ ബോൾ
മൂന്നാം സ്ഥാനവും നേടിയ സിനാൻ പി , കേരള ബധിര ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഇഹ്ജാസ് മാവൂർ എന്നിവരെയും പഞ്ചായത്ത് യൂത്ത് ലീഗ് ജോ: സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശാക്കിർ കെട്ടിൽ, എംഎസ്എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറിയായ റിഷാദ് എം.പി എന്നിവരെയാണ് ആദരിച്ചത്.
മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങ്
മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് പി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ്
ട്രഷറർ പി ഉമ്മർ മാസ്റ്റർ , കെഎംസിസി നേതാവ് തേനുമ്മൽ അഹമ്മദ് കുട്ടി,
മാവൂർ ടൗൺ നോർത്ത് വാർഡ് മുസ്ലിംലീഗ് പ്രസിഡണ്ട് പുൽക്കണ്ടി മുഹമ്മദലി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. റസീൽ കെ വി ,ബാസിത്ത് പാട്ടാപ്പിൽ മുഹമ്മദലി തയ്യിൽ, സലീം ചെറുതോടിക, അബ്ദു ചിറ്റടി, മുഹമ്മദാലി സി കെ,, റഷീദ് മണന്തലകടവ് എന്നിവർ സംബന്ധിച്ചു . വാർഡ് സെക്രട്ടറി
മുനീർ അമ്പലപ്പാലി സ്വാഗതവും ജോ: സെക്രട്ടറി ഷമീർ മാവൂർ നന്ദിയും പറഞ്ഞു.
Tags:
Mavoor News

