കുടിശ്ശിയുള്ള അധിവർഷാനുകൂല്യം ഉടൻ നൽകുക.
ഉണ്ണിക്കുളം അഹമ്മദ് കുട്ടി(stu ദേശീയ പ്രസിഡണ്ട്.)
മാവൂർ: 2017മുതൽ കുടിശ്ശി കയുള്ളഅധിവർഷാനുകൂല്യംഎത്രയൂ വേഗം കൊടുത്തു തീർക്കാൻ നടപടിയുണ്ടാകണമെന്നും, ക്ഷേമ നിധിയിൽ അംഗങ്ങളായി പെൻഷൻ പറ്റുന്ന ആളുകൾക്ക് ഉപാധികൾ കാരണം പെൻഷൻ കിട്ടാത്ത അവസ്ഥയാണുള്ളത്. അത് പരിഹരിക്കാൻ ഉപാധികൾ ഒഴിവാക്കണമെന്നും, കർഷക തൊഴിലാളി പെൻഷൻ 2500/: രൂപ യാക്കി ഉയർത്തണമെന്ന് KkTF മാവൂർപഞ്ചായത്ത് കമ്മറ്റി മാവൂർവില്ലേജ് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി പി. സി.മുഹമ്മദ്മുഖ്യ പ്രഭാഷണം നടത്തി . KkTFപഞ്ചായത്ത് പ്രസിഡണ്ട് കദീജ കരീം അധ്യക്ഷതവഹിച്ചു.തൊഴിലുറപ്പ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ സി.മുനീറ ത്ത്ടീച്ചർ, കർഷക സംഘംമണ്ഡലം സെക്രട്ടറി മുനീർ കുതിരാടം,k. ആലിഹസ്സൻ എന്നിവർ ആശംസകൾനേർന്നു സംസാരിച്ചു. സെക്രട്രി ഒ.മമ്മദ്മാസ്റ്റർ സ്വാഗതവും, ട്രഷറർ യുഎ. കബീർ നന്ദിയും പറഞ്ഞു.
Tags:
Mavoor News
