പെരുമണ്ണ ഗ്രാമപഞ്ചായത്തിന് സ്വച്ഛ് ജ്യോതി പുരസ്കാരം
പെരുമണ്ണ : മാലിന്യനിർമാർജന പ്രവർത്തനത്തിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ക്ലീൻപെരുമണ്ണ -ഗ്രീൻ പെരുമണ്ണ പദ്ധതിക്ക് ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തിന് ശുചിത്വമിഷൻ ഏർപ്പെടുത്തിയ സ്വച്ഛ് ജ്യോതി പുരസ്കാരത്തിന് തെരഞ്ഞെടുത്തു. ജില്ലാ കലക്ടറുടെ ചേംബറിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ജില്ലാ കളക്ടർ സ്നേഹിൽകുമാർ ഐ എ എസിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.ചടങ്ങിൽ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ രാകേഷ് ഇ.ടി,കെ എ എസ് ശുചിത്വമിഷൻ അസിസ്റ്റൻറ് കോഡിനേറ്റർ സരിത് സി.കെ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിഷിത്ത് ആർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വിൽസി, ഹരിത കർമ്മസേന കൺസോർഷ്യം പ്രസിഡണ്ട് മിനി പറയരുകണ്ടി, സെക്രട്ടറി ഉഷ.വി.പി എന്നിവർ പങ്കെടുത്തു.
Tags:
Perumanna News
