കുതിരാടം ക്രഷര്‍ അരയങ്കോട് റോഡ് പ്രവൃത്തി
പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കുതിരാടം ക്രഷര്‍ അരയങ്കോട് റോഡ് പ്രവൃത്തി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്.
മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പില്‍ റസാക്ക് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രസന്നകുമാരി ടാച്ചര്‍, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സി അബ്ദുല്‍ കരീം, സുനില്‍കുമാര്‍, കെ.പി ചന്ദ്രന്‍, അബൂബക്കര്‍ മാസ്റ്റര്‍, മനോഹരന്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു
Tags:
Mavoor News

