പെരുമണ്ണ ബഡ്സ് സ്കൂൾ കോംപ്ലക്സ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച ബഡ്സ് സ്കൂൾ കോംപ്ലക്സിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു. പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ മോഡൽ ബഡ്സ് സ്കൂൾ, ഭിന്നശേഷിക്കാരുടെ ഉൽപന്ന വിപണന കേന്ദ്രം, ശിശുമന്ദിരം, കൊടിയേരി ബാലകൃഷ്ണൻ സ്മാരക കമ്മ്യൂണിറ്റി ഹാൾ, ഗൗരി ലങ്കേഷ് സ്മാരക വനിതാ ലൈബ്രറി, വനിതാ ഫിറ്റ്നസ് സെൻ്റർ, ഭിന്നശേഷിക്കാർക്കുള്ള വിവിധ തെറാപ്പി സൗകര്യങ്ങൾ എന്നീ സംവിധാനങ്ങൾ ഉൾപ്പെടുത്തി നിർമ്മിച്ച ഈ കോംപ്ലക്സിലെ കമ്യൂണിറ്റി ഹാൾ എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പ്രേമദാസൻ, ദീപ കാമ്പുറത്ത്, എം.എ പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ അജിത, ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ ഷമീർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി നിസാർ, സി.ഡി.എസ് ചെയർപേഴ്സൺ ഇ.കെ സുമ, വി.പി ശ്യാംകുമാർ, കെ.ഇ ഫസൽ, അസീസ് പുതിയോട്ടിൽ, ഒ രവീന്ദ്രൻ, ഹരിദാസൻ പൊക്കിനാരി, കെ.കെ സലീം, ഒ പ്രകാശൻ എന്നിവർ സംസാരിച്ചു. എൻജിനീയർ പി.ആർ തുഷാര റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് സ്വാഗതവും സെക്രട്ടറി ആർ ജിഷിത്ത് നന്ദിയും പറഞ്ഞു.
Tags:
Perumanna News



