ചാത്തമംഗലം ബഡ്സ് സ്കൂള്‍
പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ പുതുതായി ആരംഭിച്ച ബഡ്സ് സ്കൂളിന്‍റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. ചാത്തമംഗലം ഗവ. ഐ.ടി.ഐക്ക് സമീപം ഗ്രാമപഞ്ചായത്ത് കെട്ടിടത്തിലാണ് ബഡ്സ് സ്കൂള്‍ സംവിധാനിച്ചത്. ഭിന്നശേഷി വിഭാഗത്തില്‍ പെട്ട കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ചാത്തമംഗലം ബഡ്സ് സ്കൂളില്‍ 20 കുട്ടികളാണ് പ്രവേശനം നേടിയിട്ടുള്ളത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഡി.എം.സി പി.സി കവിത മുഖ്യാതിഥിയായി. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.പി.എ സിദ്ധീഖ്, എം.ടി പുഷ്പ, റീന മാണ്ടിക്കാവില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീസ സുനില്‍കുമാര്‍, സി.ഡി.എസ് ചെയർപേർസൺ എൻ.പി കമല, ഐ.സി.ഡി.എസ് സൂപർവൈസർ സുലോചന, വേണു മാസ്റ്റര്‍, കൃഷ്ണന്‍കുട്ടി, മോളി എന്നിവര്‍ സംസാരിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. സുഷമ സ്വാഗതവും ബഡ്സ് സ്കൂള്‍ അധ്യാപിക ഷറിന്‍ നന്ദിയും പറഞ്ഞു.
Tags:
Kunnamangalam News


