Trending

ലൈബ്രറി കൗൺസിലിന്റെ വായനാ മത്സരത്തിൽ സീതി സാഹിബ് ലൈബ്രറി ഒന്നാം സ്ഥാനത്ത്

ലൈബ്രറി കൗൺസിലിന്റെ വായനാ മത്സരത്തിൽ സീതി സാഹിബ് ലൈബ്രറി ഒന്നാം സ്ഥാനത്ത്


കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മേഖലാ തലത്തിൽ നടത്തിയ യു പി വായന  മത്സരത്തിൽ കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്ററിന്റെ പ്രതിനിധി സന ബഷീർ ഒന്നാം സ്ഥാനം നേടി. പങ്കെടുത്ത നഷ് വ. പി ഉന്നത വിജയം നേടി.
 
സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ വനിതാ വേദി സാരഥികളായ ജുമൈല വി പി,ശരീഫ  കോയപ്പത്തൊടി ഫൗസിയ അബ്ദുള്ള എന്നിവർ വനിത ജൂനിയർ-- സീനിയർ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത തലങ്ങളിൽ എത്തി.
 പങ്കെടുത്ത ലൈബ്രറി പ്രവർത്തകരെ സീതി സാഹിബ് കൾച്ചറൽ  സെന്റർ  ലൈബ്രറി പ്രവർത്തക സമിതി അനുമോദിച്ചു.

Post a Comment

Previous Post Next Post