ലോക റെക്കോർഡിൽ പങ്കാളിത്തം നേടി സരണ്യ ലിജിത്ത് (അഗ്നിപുത്രി)
കൊച്ചി: കേരളത്തിൽ നിന്നുള്ള എഴുത്തുകാരുടെ 98 പോസ്റ്റ് കാർഡുകൾ സമാഹരിച്ച് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച ലോക റെക്കോർഡ് നേട്ടത്തിൽ പങ്കാളിത്തം നേടി സരണ്യ ലിജിത്ത് (അഗ്നിപുത്രി).
ലക്കി വൈറ്റ് ഔൾ പബ്ലിക്കേഷൻസ് (എം.ഡി. രേഷ്മ രാമചന്ദ്രൻ, രമ്യ രാധ റാം) നേടിയ 'പോസ്റ്റ് കാർഡുകൾ പരമാവധി എണ്ണം ശേഖരിച്ച് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു' എന്ന ലോക റെക്കോർഡ് ഇവൻ്റിലാണ് സരണ്യ ലിജിത്ത് പങ്കാളിയായത്.
ഇന്ത്യയുടെ 150-ാം പോസ്റ്റൽ ദിനത്തിൻ്റെയും വാലൻ്റൈൻസ് ഡേയുടെയും ആദരസൂചകമായി, കേരളത്തിലെ എഴുത്തുകാർ എഴുതിയ 98 പോസ്റ്റ് കാർഡുകൾ ഉൾക്കൊള്ളിച്ച ഒരു പുസ്തകം 2025 ഫെബ്രുവരി 14-ന് കേരളത്തിൽ വെച്ച് അവർ പ്രസിദ്ധീകരിച്ചു.
Tags:
Kerala News



