Trending

ഓണാഘോഷവും ഓണസദ്യയും നടത്തി.

ഓണാഘോഷവും ഓണസദ്യയും നടത്തി.


കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ ഹെപ്പിനസ് ഫോറം സംഘടിപ്പിച്ച ഓണാഘോഷവും, ഓണസദ്യയും കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.എം.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെപ്പിനസ് ഫോറം പ്രസിഡണ്ട് വി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പെരുവയൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ടി.എം.ചന്ദ്രശേഖരൻ, വായനശാല ആദ്യകാല പ്രവർത്തകൻ ശ്രീ. കെ.കേളുക്കുട്ടി മാസ്റ്റർ, ചെറുകുളത്തൂർ ഈസ്റ്റ് എ.എൽ.പി.സ്ക്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ ശ്രീ.പി.വേലായുധൻ മാസ്റ്റർ, സീനിയർ സിറ്റിസൺ ഫോറം കുന്ദമംഗലം ഏരിയാ സെക്രട്ടറി കെ.കൃഷ്ണൻകുട്ടി, ഷെർലി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. വാസുദേവൻ.എം മഞ്ഞൊടി, ഹരിദാസൻ കക്കാട്ട്, ഗോപിനാഥൻ.സി.സി., ശാരദ കൊളങ്ങര, അമ്മിണി ടീച്ചർ കളി പറമ്പിൽ, നാരായണൻ കുനമണ്ണിൽ, ടി. നാരായണൻനായർ, ഓ.കെ. ചന്ദ്രൻ, പി.കെ. ബാലൻ മാസ്റ്റർ, വിശ്വനാഥൻ. ഇ എന്നിവർ പാട്ടുകൾ പാടി ഹെപ്പിനസ്സ് ഫോറം സെക്രട്ടറി പി.കെ. ബാലൻ മാസ്റ്റർ സ്വാഗതവും, ഓ.കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post