യുവ യൂത്ത് യൂണിറ്റ് ചാമാടത്ത് ഓണാഘോഷം ഗംഭീരമായി നടന്നു
യുവ യൂത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ 2025-ലെ ഓണാഘോഷം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. കമ്പവലി, ഉറിയടി, സുന്ദരിക്ക് പൊട്ടുകുത്തൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ഷൂട്ടൗട്ട്, കസേരകളി, മിഠായി പെറുക്കൽ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു.
വിജയികൾക്കുള്ള സമ്മാനങ്ങൾ വാർഡ് മെമ്പർ കെ.കെ. ഷമീർ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് രഞ്ജിത്ത് പി.കെ., സെക്രട്ടറി ആദർശ് പി.പി., ട്രഷറർ അരുൺജിത് കെ.കെ., ജഗജീവൻ കെ., വിജയകുമാർ പി.പി., രാഗിഷ് എം.കെ., രവീന്ദ്രൻ സി., ശിവദാസൻ സി. തുടങ്ങിയ സംഘാടകരും നാട്ടുകാരും ഓണാഘോഷത്തിൽ പങ്കെടുത്തു. പരിപാടികൾ നാടിന് ഉത്സവപ്രതീതി നൽകി.
Tags:
Perumanna News