കെഎം കെ വെള്ളയിൽ നിരവധി കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മഹാമനസ്ക്കൻ
ഡോ എം പി അബ്ദുസമദ് സമദാനി എം പി
കോഴിക്കോട്,: കെ എം കെ അവസരങ്ങൾക്കു പിന്നാലെയോ അവാർഡുകൾക്ക് പിന്നാലയോ പോകാതെ മറ്റുള്ളവർക്ക് അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും കൈപിടിച്ചുയർത്തുകയും ചെയ്ത മഹാരഥന്മാരിൽ മുൻപന്തിയിലായിരുന്നുവെന്ന് ഡോ എംപി അബ്ദുസമദ് സമദാനി എംപി പറഞ്ഞു. വിവിധ മേഖലകളിൽ അർഹതപ്പെട്ടവരെ കണ്ടെത്താനും അവരെ ആദരിക്കാനും എന്നും കെ.എം കെ മുൻപന്തിയിലുണ്ടായിരുന്നുവെന്നും അദ്ദേഹം ലാളിത്യത്തിന്റെ പര്യായമായിരുന്നെന്നും കെ എം വെള്ളിയിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ശ്രീ സമദാനി കൂട്ടിച്ചേർത്തു.ഇന്നത്തെ തലമുറയിലെ കലാകാരന്മാർക്ക് മാതൃക പിൻപറ്റാൻ ഉതകുന്ന ജീവിതമായിരുന്നു കെ എം നയിച്ചിരുന്നത് എന്ന് ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തിയ മുൻ മന്ത്രി ശ്രീ അഹമ്മദ് ദേവിൽ എം എൽ എ പറഞ്ഞു.മാപ്പിളപ്പാട്ടിനെ ഉപാസിക്കുകയും അതിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുകയും ചെയ്ത വ്യക്തിയായിരുന്നു കെ എം കെ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതൊരാളോടും ഇത്രമേൽ സൗഹൃദം കാത്തു സൂക്ഷിക്കുന്ന, തനിക്കില്ലെങ്കിലും മറ്റുള്ളവരെ സേവിക്കുന്ന കെ എം കെ യോട് ആരാധന തോന്നുന്നു എന്ന് സാഹിത്യകാരനും മുൻ എം എൽ എ യും കൂടിയായശ്രീ പുരുഷൻ കടലുണ്ടി അഭിപ്രായപ്പെട്ടു. ചടങ്ങിൽ അനുസ്മരണ സമിതി ചെയർമാൻ ശ്രീ പി എ ഹംസ അധ്യക്ഷത വഹിച്ചു.ഡോ കെ മൊയ്തു,അഡ്വ പി എം ഹനീഫ്, ശ്രീ കെ മൊയ്‌തീൻകോയ, ശ്രീ എൻ പി മുഹമ്മദാലി,ശ്രീ അബ്ദുസ്സലാം ഫോക്കസ്, ശ്രീ കെ സുബൈർ, ശ്രീ അഷറഫ് വെള്ളങ്ങൽ യു എ ഇ,ശ്രീ ബാപ്പു വെള്ളിപറമ്പ്,ശ്രീ ഫിറോസ് ബാബു,ശ്രീമതി അനീസ സുബൈദ, ശ്രീ എം കെ അബ്ദുല്ലക്കോയ, ശ്രീ ടി എം സലീം, ശംസുദ്ധീൻ കോട്ടക്കൽ, ഷാജഹാൻ ചീരങ്ങൽ, മുസ്തഫ കൊടക്കാടൻ, അബ്ദുൽ ലത്തീഫ് പാറമ്മൽ, ശ്രീ അക്രം ചുണ്ടയിൽ, ശ്രീമതി സാബി തെക്കേപ്പുറം,സമീർ വാളാൻ,ശ്രീ ഷബീർ വടക്കാങ്ങര,ശ്രീ ഫസൽ കൊടുവള്ളി,ജനറൽ ജനറൽ കൺവീനർ നെല്ലിയോട്ട് ബഷീർ സ്വാഗതവും സലീം എഞ്ചിനീയർ നന്ദിയും പറഞ്ഞു.ശ്രീ എം എ ഗഫൂർ, ശ്രീ മുന്ന മുജീബ്, ശ്രീമതി ഷഹജ മലപ്പുറം, ശ്രീമതി തൻഹ ഉമ്മർ എന്നിവർ അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ശബ്ദം നൽകി.കെ എം കെ ഇശൽ മീഡിയ തയ്യാറാക്കിയ ഇശലിന്റെ സുൽത്താൻ കെ എം കെ വെള്ളയിൽ എന്ന ഡോക്യുമെന്ററി വീഡിയോയുടെ പ്രദർശനവും നടന്നു.
Tags:
Kozhikode News