മികച്ച രക്തദാതാവിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ഷക്കീർ പെരുവയലിനെ കൊയിലാണ്ടി ഒപ്പം കെയർ ഫൗണ്ടേഷൻ ആദരിച്ചു.
2024-25 വർഷത്തെ പുരസ്കാരം നേടിയത് രക്തദാന രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ്.
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് ജനറൽ സെക്രട്ടറി കൂടിയായ ഷക്കീർ പെരുവയൽ, പെരുവയൽ സ്വദേശിയാണ്. രക്തദാനം ഒരു ജീവിതചര്യയായി കൊണ്ടുനടക്കുന്ന ഷക്കീർ, നിരവധി പേർക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായമെത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കൊയിലാണ്ടി ഒപ്പം കെയർ ഫൗണ്ടേഷൻ പ്രശംസിച്ചു. ഷക്കീറിന് ഫൗണ്ടേഷന്റെ ഉപഹാരം കൈമാറി.
Tags:
Peruvayal News

