തരിയോട് ജിഎൽപി സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
കാവുംമന്ദം: തരിയോട് ഗവൺമെൻറ് എൽ പി സ്കൂളിലെ ടോയ്ലറ്റുകളും ജലവിതരണ പൈപ്പുകളും സാമൂഹ്യവിരുദ്ധർ വ്യാപകമായി തകർത്തു. ശനിയും ഞായറും അവധി ദിവസങ്ങൾ ആയതിനാൽ തിങ്കളാഴ്ച സ്കൂൾ തുറന്നപ്പോഴാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. ക്ലോസറ്റുകൾ കല്ല് കൊണ്ട് കുത്തിപ്പൊട്ടിക്കുകയും വെള്ളത്തിൻറെ ടാപ്പുകൾ പൊട്ടിച്ച് കൊണ്ടുപോവുകയും പരിസരമാകെ വൃത്തികേട് ആക്കുകയും ചെയ്തിട്ടുണ്ട്.
Tags:
Kerala News


