Trending

ഷക്കീർ പെരുവയലിനെ ആദരിച്ചു

ഷക്കീർ പെരുവയലിനെ ആദരിച്ചു

ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയലിന് ഹോപ്പ് വനിതാ വിംഗിന്റെ ആദരം.


കോഴിക്കോട്:
മികച്ച രക്തദാതാവിനുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ഷക്കീർ പെരുവയലിന് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് വനിതാ വിംഗിന്റെ ആദരം. ഹോപ്പ് എക്സിക്യൂട്ടീവ് മെമ്പറും സാമൂഹിക പ്രവർത്തകയുമായ ബുഷ്‌റ കൊയിലാണ്ടി അദ്ദേഹത്തിന് ആദരവ് നൽകി.
രക്തദാന രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഷക്കീറിന് സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചത്. ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഷക്കീർ, നിരവധി ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post