മണ്ണെണ്ണ വാതിൽപടി വിതരണം സർക്കാർ നടപടി വേഗത്തിലാക്കണം
റേഷൻ മണ്ണെണ്ണ വാതിൽപടിയിലൂടെ വിതരണം നടത്തുന്നതിന്ന് മൂന്ന് മാസത്തിനകം സർക്കാർ തീരുമാനം ഉണ്ടാക്കണമെന്ന് കേരളാ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. നിലവിൽ 240 തോളം മണ്ണെണ്ണ മൊത്തവ്യാപാരികൾ ഉണ്ടായിരുന്നത് 30-ൽ താഴെയായി ചുരുങ്ങിയിരിക്കുന്നു. ചില മൊത്തവ്യാപാര ഡിപ്പോകളിൽ മുളക്കോൽ കമ്പ് ഉപയോഗിച്ചു ബാരലിൽ കുത്തിയിളക്കി പഴഞ്ചൻ രീതിയിലുള്ള അളവുകൾ ക്രിത്രിമമായി കണക്കാക്കുന്ന രീതി പൂർണ്ണമായും ഉപേക്ഷിച്ചു കൊണ്ട് വാതിൽപടിയായി കൃത്യമായ അളവിൽ ലീഗൽ മെട്രോളജി വിഭാഗത്തിൻ്റെ അംഗീകാരമുള്ള മീറ്റർ ഘടിപ്പിച്ച വാഹനത്തിൽ ഓരോ റേഷൻ കടയിലും മണ്ണെണ്ണ കൃത്യമായി അളന്ന് നൽകുന്നതിന്ന് സൗകര്യമൊരുക്കണം.
മണ്ണെണ്ണ മൊത്തവ്യാപാര ഡിപ്പോകൾ ഇല്ലാത്ത ഓരോ താലൂക്കുകളിൽ മിനിമം ഇത്തരം സൗകര്യങ്ങൾ നൽകാൻ തയ്യാറുള്ളവർക്ക് മാത്രം പുതിയ ഡിപ്പോകൾ അനുവദിച്ചുകൊണ്ട് വിതരണം കാര്യക്ഷമമാക്കുക. മണ്ണെണ്ണ മൊത്തവ്യാപാര ഡിപ്പോകൾ ഇല്ലാത്തതും, പുതിയ അപേക്ഷകരില്ലാത്തതുമായ താലൂക്കുകളിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന സപ്ലൈക്കോ ഉൾപ്പെടേയുള്ള പൊതുമേഖലാ എണ്ണകമ്പനികളേ വിതരണത്തിൻ്റെ ചുമതല ഏൽപ്പിക്കുക.
മൂന്ന് മാസത്തെ കലാവധിയിലാണ് റേഷൻ കാർഡുകാർക്ക് മണ്ണെണ്ണ വിതരണം നടത്തുന്നത്. മറ്റു പെട്രോളിയം ഉൽപ്പന്നങ്ങളെ പോലെ മണ്ണെണ്ണയും ബാഷ്പീകരണം നടക്കുന്നത് കൊണ്ട് മൊത്തവ്യാപാരി ഡിപ്പോകൾക്ക് അനുവദിക്കുന്നത് പോലെയുള്ള ഷോർട്ടേജ് റേഷൻ വ്യാപാരികൾക്കും അനുവദിക്കുക. ഇത്തരം വ്യവസ്ഥകൾ അംഗീകരിച്ചു കൊണ്ട് മണ്ണെണ്ണ വിതരണം നടത്തുവാൻ തയ്യാറാവാത്ത സ്ഥലങ്ങളിൽ കുപ്പിവെള്ളം പാക്കിങ്ങ് ചെയ്തു വിതരണം നടത്തുന്ന കമ്പനികളിലൂടെ മണ്ണെണ്ണ ബോട്ടിലിൽ നിറച്ചു വിലയും അളവും രേഖപെടുത്തി കൊണ്ട് സൂപ്പർ മാർക്കറ്റ് വിപണി പോലെ വിരണം നടത്താനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജോണി നെല്ലൂർ എക്സ് എം.എൽ.എ. ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവർ സർക്കാറിനോട് ആവശ്യപ്പെട്ടു.
Tags:
Kozhikode News