നിയമ പരിജ്ഞാനം ജീവിത വഴിയിൽ കരുത്തുപകരും:
ജഡ്ജി നിസാർ അഹമ്മദ്
അക്കാദമിക രംഗത്ത് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ നിയമപരമായ ഇടപെടലുകളിലൂടെ ആയതു പരിഹരിക്കാൻ ലീഗൽ സർവ്വീസ് പോലുള്ള സൗജന്യ സേവന സംവിധാനങ്ങൾ നാട്ടിലുണ്ടെന്നും ഇക്കാര്യത്തിൽ നിയമ ബോധവല്ക്കരണം അനിവാര്യമാണെന്നും തലശേരി ജില്ല സെഷൻസ് കോടതി പ്രിൻസിപ്പൽ ജഡ്ജി കെ ടി നിസാർ അഹമ്മദ് അഭിപ്രായപ്പെട്ടു.
ഉയർന്ന അക്കാദമിക യോഗ്യതയേക്കാൾ തികഞ്ഞ ലക്ഷ്യബോധവും എത്തിപ്പിടിക്കാനുള്ള ഒരു മനസ്സുമാണ് വിദ്യാർത്ഥികൾക്കു വേണ്ടത്. ഉയരങ്ങളിലെത്താൻ ക്ഷിപ്രസാധ്യമാണ്. അദ്ദേഹം പറഞ്ഞു.
സീതി സാഹിബ് കൾച്ചറൽ സെൻ്റർ പ്രസിഡണ്ട് സി പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് മത്സര പരീക്ഷകളിലും എസ് എസ് എൽ സി, പ്ലസ്ടു പൊതു പരീക്ഷകളിലും ഉയർന്ന യോഗ്യത നേടിയവരെയും പ്രവേശന പരീക്ഷകളിലൂടെ നാട്ടിലും വിദേശത്തും ഉന്നത സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരെയും പി എസ് സി വഴി നിയമനം നേടിയവരെയും ചടങ്ങിൽ ആദരിച്ചു.മെമൻ്റോയും സമ്മാനങ്ങളും ജഡ്ജി നിസാർ അഹമ്മദ് വിതരണം ചെയ്തു.
കൾച്ചറൽ സെൻ്റർ ജനറൽ സെക്രട്ടരി പി സി അബ്ദുന്നാസർ അവാർഡു ജേതാക്കളെ പരിചയപ്പെടുത്തി. സെക്രട്ടരി പി സി അബൂബക്കർ ആമുഖ സംസാരം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, സി പി മുഹമ്മദ് ബഷീർ (എഞ്ചിനീയർ,യു.എ.ഇ), ഇ പി ബാബു, എം. അഹമ്മദ് കുട്ടി മദനി, സി പി അസീസ്, പി അബ്ദുറഹ്മാൻ , റഹീസ് ചേപ്പാലി, എൻ നസ്റുല്ല, പി പി ഉണ്ണിക്കമ്മു , ബഷീർ കണ്ണഞ്ചേരി, അനസ് കാരാട്ട്, കണിയാത്ത് അബ്ദു, പൈതൽ തറമ്മൽ,കാരാട്ട് മുഹമ്മദ് മാസ്റ്റർ പ്രസംഗിച്ചു. കൾച്ചറൽ സെൻ്റർ ട്രഷറർ വളപ്പിൽ റഷീദ് മാസ്റ്റർ നന്ദി പറഞ്ഞു.
Tags:
Mavoor News