നന്മ റസിഡൻസ് അസോസിയേഷൻ കുട്ടികൾക്കായി കാർഷിക ചർച്ച സംഘടിപ്പിച്ചു
ചിങ്ങം ഒന്നിനോടനുബന്ധിച്ച് നന്മ റസിഡൻസ് അസോസിയേഷൻ കുട്ടികൾക്കായി കാർഷിക ചരിത്രത്തെക്കുറിച്ചുള്ള ചർച്ച സംഘടിപ്പിച്ചു. മുൻകാലങ്ങളിലെ കൃഷിരീതികളെക്കുറിച്ച് ച്ചറിയുന്നതിനായി 76 വയസ്സുള്ള ദേവു തട്ടൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ചു.
തന്റെ അനുഭവസമ്പത്തിൽനിന്ന് ദേവു തട്ടൂർ കുട്ടികൾക്ക് നാടൻ പാട്ടുകളും ഞാറ് നടുന്നതിന്റെയും കൊയ്യുന്നതിന്റെയും കഥകളും വളരെ ലളിതമായി വിവരിച്ചു കൊടുത്തു. പുതിയ തലമുറയ്ക്ക് കാർഷിക പാരമ്പര്യത്തെപ്പറ്റി മനസ്സിലാക്കാൻ ഈ പരിപാടി ഏറെ സഹായകമായി.
Tags:
Perumanna News