മുണ്ടക്കലിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; 200-ലധികം പേർ പങ്കെടുത്തു
പെരുവയൽ:
ടീം പുതുമ മുണ്ടക്കലും മെഡിമാളും സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമായി. മെഡിമാളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 200-ലധികം പേർ പങ്കെടുത്തു.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടീം പുതുമയുടെ പ്രസിഡന്റ് വി. അഖിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ.പി. റീന ആശംസകൾ അറിയിച്ചു.
Tags:
Peruvayal News


