പൊതു ശുചീകരണവുമായി തരിയോട് ഗ്രാമപഞ്ചായത്ത്
കാവുമന്ദം: പൊതു ഇടങ്ങൾ ശുചിത്വ സുന്ദരമാക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് കാവുംമന്ദം ടൗണിൽ ജനകീയ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം പി രാജേന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. കമനീയം കാവുംമന്ദം എന്ന ക്യാമ്പയിനിലൂടെ ശുചിത്വ ടൗൺ ആയി കാവുംമന്ദത്തെ മുമ്പ് പ്രഖ്യാപിച്ചിരുന്നു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ കൂടെ ഭാഗമായി എല്ലാ മാസവും ഇത്തരത്തിൽ ജനകീയ ശുചീകരണം നടത്തും.
Tags:
Kerala News

