ഒളവണ്ണ വി.എസ് അച്യുതാനന്ദന്‍ മിനി സ്റ്റേഡിയം
മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മാവത്തുംപടി വി.എസ് അച്യുതാനന്ദന്‍ മിനി സ്റ്റേഡിയം കായികവും ന്യൂനപക്ഷക്ഷേമവും വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 1 കോടി രൂപ ചെലവിലാണ് മിനി സ്റ്റേഡിയത്തിന്‍റെ നവീകരണം നടത്തിയത്. ഇതിനായി സര്‍ക്കാര്‍ പദ്ധതി വിഹിതത്തില്‍ നിന്ന് 50 ലക്ഷം രൂപയും എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവില്‍ കായിക വകുപ്പ് മുഖേന അനുവദിച്ച 1.17 കോടി രൂപ ചെലവില്‍ സ്ഥാപിച്ച സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്‍ററും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. പി ഗവാസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയർമാൻ രവി പറശ്ശേരി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റംല പുത്തലത്ത്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ ജയപ്രശാന്ത്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്ര എം സിന്ധു, ഒളവണ്ണ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി മിനി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി ബാബുരാജന്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി ശിഖില, ശ്രീമതി ഷിബില, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ കെ.കെ ജയപ്രകാശന്‍, ആസൂത്രണ സമിതി അംഗം കെ ബൈജു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി ഷിജിത്ത്, ശ്രീ. പി. കണ്ണന്‍, വി.പി സലിം, മഹേഷ് കുമാര്‍, ഇ രമേശന്‍ ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ഷെരീഫ എന്നിവർ സംസാരിച്ചു.
Tags:
Perumanna News