ഐ.എസ്.എം ഗോൾഡൻ ഹോം സമർപ്പിച്ചു.
മടവൂർ: ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ഏഴാമത് ഈലാഫ് ഗോൾഡൻ ഹോമിന്റെ താക്കോൽ ദാനകർമ്മം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി നിർവ്വഹിച്ചു. എട്ടാമത്തെ വീടിന്റെ ശിലാ സ്ഥാപനം കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂരും നിർവ്വഹിച്ചു. എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായിരുന്നു. സമൂഹത്തിലെ നിർധരരായവർക്ക് പാർപ്പിടം ഒരുക്കുന്നതിന് വേണ്ടി ഐ. എസ്.എമ്മിന്റെ കീഴിൽ വിവിധ ജില്ലകളിലായി നൂറ്റി അമ്പതോളം വീടുകൾ ഗോൾഡൻ ഹോം പദ്ധതിക്ക് കീഴിൽ ഇതിനോടകം നിർമ്മിച്ചിട്ടുണ്ട്. ചടങ്ങിൽ കെ.എൻ.എം ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. മടവൂർ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഷുക്കൂർ സ്വലാഹി, സുബൈർ പീടിയേക്കൽ, റഹ്മത്തുള്ള സ്വലാഹി,പാലത്ത് അബ്ദുർറഹ്മാൻ മദനി, വളപ്പിൽ അബ്ദുസ്സലാം, ഫാത്തിമ മുഹമ്മദ്, സലീന സിദ്ദീഖലി, ശക്കീല ബഷീർ, അബ്ദുൽ ഗഫൂർ ഫാറൂഖി, ഹാഫിസ് റഹ്‌മാൻ മദനി, ഷജീർഖാൻ, അഫ്‌സൽ പട്ടേൽത്താഴം, അസ്‌ലം എം.ജി നഗർ, മുജീബ് പൊറ്റമ്മൽ, അബ്ദുൽ റഊഫ്, നൗഫൽ കാരപറമ്പ്, അബ്ദുൽ മജീദ് എം, യൂസുഫ് സിദ്ദീഖ് മാസ്റ്റർ, അബ്ദുൽ അസീസ്,സുലൈമാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:
Mavoor News