Trending

സോഷ്യലിസ്റ്റുകൾ ഒന്നിച്ചാൽ ചരിത്രം വഴിമാറും: ഇ.പി.ദാമോദരൻ

സോഷ്യലിസ്റ്റുകൾ ഒന്നിച്ചാൽ ചരിത്രം വഴിമാറും: ഇ.പി.ദാമോദരൻ


പേരാമ്പ്ര:വർഗ്ഗീയ ചേരിതിരിവുകൾ സൃഷ്ടിച്ച് രാജ്യത്തെ ശിഥിലമാക്കിക്കൊണ്ടിരിക്കുന്ന ശക്തികൾക്കെതിരെ ക്രിയാത്മകമായി പ്രതിരോധിക്കാൻ സോഷ്യലിസ്റ്റുകൾക്കേ കഴിയൂ എന്നതിനാൽ സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമാണെന്നും അങ്ങിനെ വരുമ്പോൾ ചരിത്രം വഴിമാറുമെന്നും രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.പി.ദാമോദരൻ പറഞ്ഞു.
പേരാമ്പ സോഷ്യലിസ്റ്റ് സാംസ്കാരിക വേദി സംഘടിപ്പിച്ച സോഷ്യലിസ്റ്റ് സാഹാർദ്ദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അംഗബലത്തേക്കാളുപരി ആശയത്തിൻ്റെ കരുത്താണ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ തിളക്കം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.ജി.രാമനാരായണൻ അദ്ധ്യക്ഷത വഹിച്ചു.
ലോഹ്യ വിചാർ വേദി ജില്ലാ പ്രസിഡൻ്റ് കെ.റൂസി മുഖ്യ പ്രഭാഷണം നടത്തി.അഡ്വ: രാജീവൻ മല്ലിശ്ശേരി സംഘടനാ റിപ്പോർട്ടും പ്രവർത്തന രീതിയും വിശദീകരിച്ചു. സ്വാഗതസംഘം ചെയർമാൻ അഷറഫ് വെള്ളോട്ട് സ്വാഗതവും കൺവീനർ കെ.കെ.പ്രേമൻ നന്ദിയും പറഞ്ഞു.
ആർ.ജെ.ഡി.സംസ്ഥാന വൈസ് പ്രസിഡൻ്റായി നിയമിതനായ ഇ.പി.ദാമോദരനെ കിസാൻ ജനത സംസ്ഥാന ജനറൽ സിക്രട്ടറി വൽസൻ എടക്കോടൻ ഷാളണിയിച്ചു.

Post a Comment

Previous Post Next Post