Trending

പെരുവണ്ണാമൂഴിയിൽ ആയിരങ്ങൾ അണി നിരന്ന് കർഷക റാലി നടത്തി

പെരുവണ്ണാമൂഴിയിൽ ആയിരങ്ങൾ അണി നിരന്ന് കർഷക റാലി നടത്തി


പേരാമ്പ്ര: വർധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനറുതി വരുത്താത്ത സർക്കാർ നിലപാടിനെതിരെ താമരശേരി രൂപത കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇന്നലെ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേക്ക് ആയിരക്കണക്കിനു കർഷകർ അണി നിരന്നു് റാലിയും ധർണയും നടത്തി. കൂരാച്ചുണ്ട്, മരുതോങ്കര ഫൊറോനകളുടെ പരിധിയിൽ വരുന്ന 25 ഇടവകകളിൽ നിന്നുള്ള കർഷകർ സമ്മേളിച്ച റാലി ആവേശമായി.. താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ റാലിയും ധർണയും ഉദ്‌ഘാടനം ചെയ്‌തു.മലയോര ജനതക്ക് ഇവിടെ മാന്യമായി ജീവിക്കണം. ജീവനും സ്വത്തും സംരംക്ഷിക്കപ്പെടണം. ഇതിനാണു് സമരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫാ.വിൻസെൻ്റ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.ഡോ. ചാക്കോ കാളാപറമ്പിൽ, ജോഷി കറുകമാലിൽ, ജോൺസൺ കക്കയം തുടങ്ങിയവർ പ്രസംഗിച്ചു. സോളാർ വേലി സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ ഫോറസ്റ്റ് ഓഫീസ് പരിസരത്ത് സാരി വേലിയും സ്ഥാപിച്ചു.

Post a Comment

Previous Post Next Post