Trending

റേഷൻ വിതരണം തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് കോഴിക്കോട് കലക്ടറേറ്റ് മാർച്ച്


റേഷൻ വിതരണം തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് കോഴിക്കോട് കലക്ടറേറ്റ് മാർച്ച്


കോഴിക്കോട്: റേഷൻ വിതരണം തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോഴിക്കോട് സിറ്റി സൗത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകൾ അടച്ച് കോഴിക്കോട്‌ കലക്ട്രേറ്റിന് മുന്നിൽ ധർണ നടത്തി. കഴിഞ്ഞ അഞ്ച് മാസമായി CRO സൗത്തിലെ റേഷൻ കടകളിൽ കാർഡുടമകൾക്ക് അർഹതപ്പെട്ട റേഷൻ ലഭിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ബേപ്പൂർ NFSA ഗോഡൗണിലെ തൊഴിലാളി സമരം അഞ്ച് മാസമായിട്ടും പരിഹരിക്കാത്ത ജില്ലാ അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ കടകളടച്ച് സമരത്തിനിറങ്ങിയത്. CRO സൗത്തിലെ റേഷൻ വിതരണം ഉടൻ പുനഃസ്ഥാപിക്കുക, റേഷൻ കാർഡുടമകൾക്ക് റേഷൻ നിഷേധിക്കുന്ന ജില്ലാ അധികൃതരുടെ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.
സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ് അലി സമരം ഉദ്ഘാടനം ചെയ്തു. പി. അരവിന്ദൻ, പി. പവിത്രൻ, ഇ. ശ്രീജൻ, കെ. പി. അഷ്റഫ്, രവീന്ദ്രൻ പുതുക്കോട്, എം. എ. നസീർ, ടി. കെ. അരുൺ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post