Trending

ദാറുസ്സലാം മദ്രസയിൽ സ്വാതന്ത്ര്യദിനാഘോഷം

ദാറുസ്സലാം മദ്രസയിൽ സ്വാതന്ത്ര്യദിനാഘോഷം

പെരുവയൽ: ദാറുസ്സലാം മദ്രസയിൽ 79-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മദ്രസ സദർ മുഅല്ലിം ടി.ആർ.വി. ആബിദ് നദ്‌വിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, മഹല്ല് ഖത്തീബ് ദേശീയ പതാക ഉയർത്തി.
മദ്രസ സെക്രട്ടറി കെ. അബ്ദുറഹ്മാൻ സ്വാഗതം ആശംസിച്ചു. മദ്രസ പ്രസിഡന്റ് കെ.കെ. മൊയ്തീൻ വിദ്യാർഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
പരിപാടികളിൽ ഉസ്താദുമാരായ അബ്ദുറഹ്മാൻ മുസ്ലിയാർ, അസ്ലം അശ്അരി, റാഫി യമാനി എന്നിവരും പങ്കെടുത്തു. മദ്രസ ട്രഷറർ പി.കെ. മുനീർ നന്ദി പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി മധുരപായസ വിതരണവും നടന്നു.

Post a Comment

Previous Post Next Post