Trending

സ്വാതന്ത്ര്യ ദിനം പ്രൗഢമായി ആഘോഷിച്ച് രാജ സ്കൂൾ.

സ്വാതന്ത്ര്യ ദിനം പ്രൗഢമായി ആഘോഷിച്ച് രാജ സ്കൂൾ.

കളൻതോട് : രാജ്യത്തിൻ്റെ 79-ാം സ്വാതന്ത്ര്യ ദിനം പ്രൗഢമായി   ആഘോഷിച്ച് എംഇഎസ് രാജ റസിഡൻഷ്യൽ സ്കൂൾ. ആഘോഷത്തിന്റെ ഭാഗമായി വിപുലമായ ചടങ്ങുകളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. സ്കൂൾ സെക്രട്ടറി എം പി സി നാസർ ദേശീയ  പതാക ഉയർത്തി .സ്കൂൾ പ്രിൻസിപ്പൽ രമേഷ് കുമാർ സി എസ്,  വിദ്യാർത്ഥി നെബ എ എം എന്നിവർ  സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ ക്വൊയർ ദേശഭക്തിഗാനം അവതരിപ്പിച്ചു,  പ്രൈമറി ,സെക്കൻഡറി സീനിയർ സെക്കൻഡറി വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനം,  നൃത്തങ്ങൾ , മാസ്സ് ഡ്രിൽ എന്നിവ കാണികൾക്ക് ഹൃദ്യമായ ഒരു അനുഭവമായി  മാറി. സ്കൂൾ ലീഡർ  അമൻ മുഹമ്മദ് പരിപാടികൾക്ക് നേതൃത്വം നൽകി . വൈസ് പ്രിൻസിപ്പൽ റസീന. കെ, ഹെഡ്മാസ്റ്റർ കേശവൻ നമ്പൂതിരി എന്നിവർ സംബന്ധിച്ചു. ദേശഭക്തിഗാനത്തോടെ സമാപിച്ച ചടങ്ങിനു ശേഷം കുട്ടികൾക്ക് പായസ വിതരണവും നടത്തി.

Post a Comment

Previous Post Next Post