ഹോപ്പ് നാലിടത്ത് സ്വാതന്ത്ര്യ ദിന രക്തദാന ക്യാമ്പ് നടത്തി
രാജ്യത്തിന്റെ 79ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, ഇഖ്റ ഹോസ്പിറ്റൽ, വടകര സഹകരണ ഹോസ്പിറ്റൽ, മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ രക്തദാന ക്യാമ്പ് നടത്തി.
നാലിടത്തുമായി 72പേരാണ് രക്തദാനത്തിനെത്തിയത്..
ഹോപ്പ് വൈസ് പ്രസിഡന്റ് നൗഷാദ് ബേപ്പൂർ, ജോയിന്റ് സെക്രട്ടറി ഷരീഫ് ആഷിയാന, എക്സിക്യൂട്ടീവ് മെമ്പർ ഡോ. ജുനൈദ് ആയഞ്ചേരി, ഷാജിമോൻ വെള്ളിപറമ്പ്, കോർഡിനേറ്റർമാരായ റജീന അരക്കിണർ, ആരിഫ് TK, ഷുക്കൂർ അത്തോളി, മിഷൻ കോർഡിനേറ്റർമാരായ ഷറീജ ഒളവണ്ണ,റംഷാദ് കാക്കൂർ, അജിതാബി ഒളവണ്ണ, സിറാജ് കോട്ടക്കൽ, അരുൺ നമ്പിയാട്ടിയിൽ, ദിൽഷ മക്കാട്ട്, സാജിദ് പൈങ്ങോട്ടുപുറം തുടങ്ങിയവർ വിവിധ ഹോസ്പിറ്റലുകളിൽ ക്യാമ്പിന് നേതൃത്വം നൽകി..
Tags:
Kozhikode News