Trending

പെരുവയൽ ദാറുസ്സലാം മദ്രസ മീലാദ് പരിപാടികൾക്ക് തുടക്കമായി:ലോഗോ പ്രകാശനം ചെയ്തു

പെരുവയൽ ദാറുസ്സലാം മദ്രസ മീലാദ് പരിപാടികൾക്ക് തുടക്കമായി:
ലോഗോ പ്രകാശനം ചെയ്തു

പെരുവയൽ: പെരുവയൽ ദാറുസ്സലാം മദ്രസയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 1500-ാമത് നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികൾക്ക് തുടക്കമായി. 

മദ്രസയുടെ ആഘോഷ പരിപാടികളുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
മദ്രസ സദർ മുഅല്ലിം ടി.ആർ.വി. ആബിദ് നദ്‌വിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ, മദ്രസ സെക്രട്ടറി അബ്ദുറഹിമാൻ കെയാണ് ലോഗോ പ്രകാശനം ചെയ്തത്. മഹല്ല് ഖത്തീബ് ബഷീർ ബാഖവി, കുഞ്ഞഹമ്മദ് മുസ്ലിയാർ, അബ്ദുറഹിമാൻ മുസ്ലിയാർ, റാഫി യമാനി, അസ്‌ലം അശ്അരി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

രക്ഷിതാക്കളും വിദ്യാർഥികളും അടക്കം നിരവധി പേർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. നബിദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ മദ്രസയിൽ നടക്കും.

Post a Comment

Previous Post Next Post