ഡ്രസ്സ് ബേങ്കിന് വസ്ത്ര ശേഖരം കൈമാറി.
കൂളിമാട് : ഉപയോഗം കഴിഞ്ഞ നല്ല വസ്ത്രങ്ങൾ ശേഖരിച്ചു ആവശ്യക്കാർക്ക് യഥേഷ്ടം സൗജന്യമായി നല്കുന്ന എളേറ്റിൽ കാഞ്ഞിരമുക്ക് പർവീൺസ് ഡ്രസ്സ്ബേങ്കിനു വേണ്ടി അക്ഷര കൂളിമാട് പൊതുജനങ്ങളിൽനിന്ന് ശേഖരിച്ച വസ്ത്രങ്ങൾ ഡ്രസ്സ് ബേങ്കിനു കൈമാറി. അക്ഷര കൂളിമാട് ഭാരവാഹികളായ ടി.വി.മഹ്ബൂബ്, എ.ഫൈസൽ എന്നിവർ പർവീൺസ് ഡ്രസ്സ് ബേങ്കിൽ നേരിട്ടെത്തിയാണ് വസ്ത്ര ശേഖരം ഏല്പിച്ചത്.ഡ്രസ്സ് ബേങ്കിനു വേണ്ടി ടീം ലീഡർ എൻ. കെ.അബ്ദുസ്സലാം മാസ്റ്റർ ഏറ്റുവാങ്ങി
Tags:
Mavoor News