പാറമ്മൽ ഈവനിംഗ് വോളി - ബിസോടിക് സ്റ്റോൺ കാലിക്കറ്റ് ജേതാക്കൾ
മാവൂർ:
പാറമ്മൽ ഈവനിംഗ് വോളിബോൾ ടീം സംഘടിപ്പിച്ച മൂന്നാമത് ലീഗ് വോളിബോൾ ടൂർണ്ണമെൻ്റിൽ ബിസോടിക്ക് സ്റ്റോൺ കാലിക്കറ്റ് ജേതാക്കളായി. ഫൈനലിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് അൽ അയാൻ കോടിയമ്മലിനെ പരാജയപ്പെടുത്തി. (സ്കോർ 15-8, 4-15 ,15-12) ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനായി അച്ചുവിനേയും ഡിഫൻ്ററായി യാസിനേയും ലിബ്രോയായി കെ.വി വാഹിദിനേയും (മൂവരും ബിസോടിക്ക് സ്റ്റോൺ) ഓഫൻ്ററായി ഷബാബിനേയും (അൽ അയാൻ) തെരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ മാവൂർ സബ് ഇൻസ്പെക്ടർ വി.എം രമേഷ് വിതരണം ചെയ്തു.
Tags:
Mavoor News

