Trending

ബഡ്സ് ദിനാചരണം:സമ്മാനങ്ങളുമായി വിദ്യാർത്ഥികളുടെ വീടുകളിലെത്തി അധ്യാപകർ

ബഡ്സ് ദിനാചരണം:
സമ്മാനങ്ങളുമായി വിദ്യാർത്ഥികളുടെ വീടുകളിലെത്തി അധ്യാപകർ

പെരുമണ്ണ :
ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ബഡ്സ് സ്‌കൂളിലേക്ക് എത്തിച്ചേരാൻ കഴിയാത്ത കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി സ്കൂൾ അധ്യാപകരും കുട്ടികളും.
പെരുമണ്ണ ഗ്രാമപഞ്ചായത്തിന് കീഴിൽ പുളിക്കൽതാഴത്ത് പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് സ്കൂളിലേക്ക് എത്തിച്ചേരാൻ സാധിക്കാത്ത ഗ്രാമപഞ്ചായത്തിലെ പത്തോളം വരുന്ന കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി സമ്മാനങ്ങൾ നൽകിയത്.
ബഡ്സ് സ്ഥാപനങ്ങളെയും അതിന്റെ പ്രവർത്തനങ്ങളെയും കൂടുതൽ ജനകീയമാക്കുന്നതിനും സമൂഹത്തിലെ  ബൗന്ധിക വെല്ലുവിളികളെ നേരിടുന്ന കുട്ടികളെ ഉൾചേർക്കുന്നതോടൊപ്പം ഇവർക്കാവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്ന  ലക്ഷ്യത്തോടെ  കുടുംബശ്രീ ജില്ലാ മിഷൻ ഈ മാസം 16 ന് സംഘടിപ്പിക്കുന്ന ബഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായാണ്  ഗ്രഹ സന്ദർശനം.
ഇതോടൊപ്പം കുട്ടികൾക്കായി ഉല്ലാസ യാത്ര, ചിത്രരചന,  കലാ സാംസ്കാരിക പരിപാടികൾ വിവിധ മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
ഗൃഹ സന്ദർശനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്, വൈ. പ്രസി. സി ഉഷ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത്, സി ഡി എസ് ചെയർപേഴ്സൺ സുമ, സ്കൂൾ പ്രധാനാധ്യാപിക ഹസീന ടീച്ചർ, വെൽഫെയർ കമ്മിറ്റി അംഗം അബ്ബാസ് മുബാറക് വില്ല, ഗോപാലകൃഷ്ണൻ നടുവത്തന, സിന്ധു  എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post