ആഴ്ച കാഴ്ചകൾ
കവിത
രചന : പ്രദീപ് മൂടാടി
പുഞ്ചിരി വിതറി നിൽക്കുന്ന തിങ്കളിനോട്
ചൊവ്വ തൻ്റെ പരിഭവങ്ങളുടെ
ചപ്പ് ചവറുകൾ
കുടഞ്ഞിട്ട് കരയുന്നു.
നിസ്സംഗതയുടെ പർദ്ദയണിഞ്ഞ്
ബുധനിരിക്കുന്നു!
വ്യാഴം
തൻ്റെ കണക്കിലെ
എളുപ്പവഴികൾ
വെള്ളിയ്ക്ക്
ഉച്ചയ്ക്ക് മുമ്പേ
പകർന്ന് കൊടുക്കുന്നു.
ദു:ഖത്തിൻ്റെ ദിവസമായി
തന്നെ പെടുത്തിയദേഷ്യം
വെള്ളിപറയാതെ
വിഴുങ്ങുന്നു.
എല്ലാവരോടുള്ള വിഷമം കരഞ്ഞും, പ്രാർത്ഥിച്ചും
ശനിയത് തീർക്കുമ്പോൾ
ഞായറിൻ്റെ കണ്ണുകളോടിയത്
പണിയിലൊഴിവു- കണ്ടെത്തിയവരുടെ
ലീലാവിലാസങ്ങളിലേക്കായിരുന്നു ....
ആഴ്ച കാഴ്ചകളങ്ങനെ
വന്നും 'പോയുമിരിക്കട്ടെ ....
Tags:
Articles