യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു
മാവൂർ :
മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പ്രതിഭകളെ ആദരിക്കൽ പരിപാടി എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.
പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് നിർവഹിച്ചു,
മണ്ഡലം പ്രസിഡണ്ട് ഓ പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു, നിയോജകമണ്ഡലം പ്രസിഡണ്ട് പിടി അബ്ദുൽ അസീസ് മുഖ്യാതിഥിയായി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് KM അപ്പുകുഞൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി, ബ്ലോക്ക് മെമ്പർ രജിതാ സത്യൻ, വാർഡ് മെമ്പർ ജയശ്രീ ദിവ്യ പ്രകാശ്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് മുജിതബ, ശ്രീരാഗ്, ഹരിശങ്കർ, ശ്രീജിത്ത്, ദിവിൻ, സോനു, പ്രവീണ്, അലിഖാൻതുടങ്ങിയവർ നേതൃതം നൽകി
Tags:
Mavoor News