Trending

പെരുവയൽ പഞ്ചായത്തിൽ എത്തുന്നവർക്ക് ഇനി മുതൽ സൗജന്യ ചായ

പെരുവയൽ പഞ്ചായത്തിൽ എത്തുന്നവർക്ക് ഇനി മുതൽ സൗജന്യ ചായ

പെരുവയൽ ഗ്രാമപഞ്ചായത്ത്  ഓഫീസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ഇനി മുതൽ സൗജന്യ ചായയും ലഘുപലഹാരവും ലഭിക്കും. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൊതാത്ത്  മുഹമ്മദ് ഹാജിയുടെ സ്മരണയിലാണ് "സ്നേഹപൂർവ്വം "  എന്ന പേരിൽ പദ്ധതിക്ക് തുടക്കമായത്. 

മുൻ എംഎൽഎ യുസി രാമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി കെ ഷറഫുദ്ദീൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി സുഹറ, അനീഷ് പാലാട്ട് ഷാഹിന സലാം, മെമ്പർമാരായ പി അനിത, പി എം ബാബു, മുൻ വൈസ് പ്രസിഡണ്ടുമാരായ കെ മൂസ മൗലവി, സിഎം സദാശിവൻ , കെ എം ഗണേശൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി പി മുഹമ്മദ്  സംസാരിച്ചു.

Post a Comment

Previous Post Next Post