Trending

കെഎംജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തെങ്ങിലക്കടവ്-പൈപ്പ് ലൈൻ സ്കൂൾ റോഡ് വൃത്തിയാക്കി

കെഎംജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തെങ്ങിലക്കടവ്-പൈപ്പ് ലൈൻ സ്കൂൾ റോഡ് വൃത്തിയാക്കി

മാവൂർ പാറമ്മൽ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കെഎംജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തെങ്ങിലക്കടവ്-പൈപ്പ് ലൈൻ സ്കൂൾ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടി വൃത്തിയാക്കി. നാട്ടുകാരുടെയും സ്കൂൾ വിദ്യാർത്ഥികളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ക്ലബ്ബ് ഈ ഉദ്യമം ഏറ്റെടുത്തത്.
നിരവധി വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ഉപയോഗിക്കുന്ന ഈ റോഡിന്റെ വശങ്ങൾ കാടുകൾ നിറഞ്ഞ് ഇഴജന്തുക്കളുടെ താവളമായി മാറിയിരുന്നു. കൂടാതെ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഈ പ്രദേശം ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. കാടുകൾ വെട്ടിമാറ്റിയതോടെ റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമായി.
മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഉണ്ണിക്കൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരികളായ പാലിയേൽ അബ്ദുറഹിമാൻ, ഗിരീഷ് കമ്പളത്ത്, ക്ലബ്ബ് ഭാരവാഹികളായ ജിനു ടി, സഹദ് പി, ശിഹാബുൽ അക്ബർ കെ ടി, ഷമീർ ബാബു ടി എം, മഹ്മൂദ് എൻ പി, ഹിഫ്സു റഹ്മാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ സൽമാൻ മംമ്ലലക്ക, ഷംസുദ്ദീൻ പി പി, ഷംസുദ്ദീൻ പി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ക്ലബ്ബിന്റെ ഈ സാമൂഹിക പ്രതിബദ്ധതയെ നാട്ടുകാർ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post