Trending

ജസിയ ഷാജഹാൻ്റെ നാൻസി എന്ന കവിതയിൽനിന്നും

നാൻസി
കവിത
രചന : ജസിയ ഷാജഹാൻ

എന്നും അങ്ങനാണ്!
അവളുടെ സിഗ്നൽ 
മൂന്നു മുട്ടാണ് ഡോറിൽ.
അവൻ മേല് മിനുക്കി
പരിമളം കക്ഷങ്ങളിലേക്ക്
കുടഞ്ഞെറിയുമ്പോൾ,
മേശമേലിരുന്ന് മദ്യക്കുപ്പിയും 
രണ്ടുചില്ലുഗ്ലാസ്സുകളും
നിഗൂഢമായി ചിരിക്കുന്നുണ്ടായിരുന്നു...

അവൻ്റെ  ഹാർഡ് ഡ്രിങ്കും, 
അവളുടെ സോഫ്റ്റ് ഡ്രിങ്കും തമ്മിൽ പ്രണയിക്കുന്നു !
അവൻ കണ്ണാടിയിൽ നോക്കി തേൻ വഴിയുന്നു ...

ഒന്ന്,രണ്ട്, മൂന്ന് ...
ഡോർ തുറന്ന്പിടിച്ചതിൻ്റെ
പിറകിലൊളിച്ചവനവൾക്ക്
സർപ്രൈസ് കൊടുക്കാനൊരുങ്ങുന്നു..
മുന്നിലേക്ക് നീണ്ട കത്തിയിൽ അവൻ പിടയുന്നു...

നാൻസി പകരം വച്ചവനും
വാക്കുകളും അവൻ്റെ 
രക്തത്തെ കഴുകിക്കളയുന്നു!
ആളൊഴിഞ്ഞ വീട് 
ഒരു മടുപ്പിനെയകറ്റുന്നു...
ആകാശം മുട്ടെ വളരുന്നു.

രചന : ജസിയ ഷാജഹാൻ

Post a Comment

Previous Post Next Post