Trending

വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക്...

വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക്...
(കവിത) 
രചന : ഷമീല നസ്രിൻ പരപ്പനങ്ങാടി

പ്രണയത്തിൽ മാത്രമല്ല സൗഹൃദത്തിലും 
സന്തോഷം കാട്ടി തന്നവർ
പറഞ്ഞ കഥകൾ മടുപ്പില്ലാതെ
കേട്ടിരുന്നവർ
ഹൃദയം കനലായെരിഞ്ഞപ്പോൾ
തണലായി കൂട്ടിനിരുന്നവർ
ചെറിയ കാര്യങ്ങളിലും നമ്മൾ 
വലിയ സന്തോഷമല്ലേ കണ്ടെത്തിയത്
ഇന്ന് നമ്മുടെ സൗഹൃദം അന്യമായി പോയോ..? 
ഇടക്കുള്ള കൂടിച്ചേരൽ മാത്രമായ്
ഒതുങ്ങി പോകുന്നുവോ നമ്മുടെ സൗഹൃദം
എന്തിന് വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക് നാം സഞ്ചരിച്ചു

ചിലപ്പോ
ഇത് നമ്മുടെ ജീവിതത്തിൽ അത്യാവശ്യമായിരിക്കും ലെ...
രചന : ഷമീല നസ്രിൻ പരപ്പനങ്ങാടി

Post a Comment

Previous Post Next Post