Trending

ശാസ്ത്രീയ വിള പരിചരണം ക്ലാസ്സ് സംഘടിപ്പിച്ചു.


ശാസ്ത്രീയ വിള പരിചരണം ക്ലാസ്സ് സംഘടിപ്പിച്ചു.


കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാലയും, കേരള കർഷക സംഘം പൂവ്വാട്ടു പറമ്പ് മേഖല കമ്മറ്റിയും സംയുക്തമായി "കർഷകരുമായി വിനിമയം"
ശാസ്ത്രീയ വിള പരിചരണത്തെ സംബന്ധിച്ച് പെരുവയൽ കൃഷി ഓഫീസർ ശ്രീമതി ശ്രീജ വിഷയമവതരിപ്പിച്ചു.
കർഷക സംഘം പൂവ്വാട്ടുപറമ്പ് മേഖലാ സെക്രട്ടറി ടി.എം.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയാ പ്രസിഡണ്ട് എം.എം പ്രസാദ് സംസാരിച്ചു. ചർച്ചയിൽ ഇ.എം. രാഘവൻനായർ, എം. വേലായുധൻനായർ, മോഹൻദാസ്.ടി, ചന്ദ്രൻ മള്ളാറുവീട്ടിൽ,ടി നാരായണൻ നായർ,പറമ്പിൽ ചന്ദ്രൻ, ടി.പി. രാധാകൃഷ്ണൻ, അനിൽകുമാർ. പി.പി യു.വി. ശശികുമാർ എന്നിവർ സംസാരിച്ചു. ചർച്ചയ്ക്ക് കൃഷി ഓഫീസർ ശ്രീമതി. ശ്രീജ മറുപടി പറഞ്ഞു. കർഷക കമ്മറ്റിയുടെ 15 അംഗ പാനൽ വായനശാല സെക്രട്ടറി യോഗം മുമ്പാകെ അവതരിപ്പിച്ചു. കൺവീനർ ആയി ചന്ദ്രൻ മള്ളാറു വീട്ടിൽ തെരഞ്ഞെടുത്തു. വായനശാല ഭരണസമിതി അംഗം ഷൈബ .കെ സ്വാഗതവും, കർഷക സംഘം മേഖലാ വൈസ് പ്രസിഡണ്ട് രാജേഷ്. പി. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post