Trending

നവതി ലോഗോ പ്രകാശന കർമ്മം മെത്രാപ്പോലീത്ത അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ നിർവഹിച്ചു

 നവതി ലോഗോ പ്രകാശന കർമ്മം മെത്രാപ്പോലീത്ത അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ നിർവഹിച്ചു



പെരുവയൽ:

പെരുവയൽ സെന്റ് സേവിയേഴ്സ് യു.പി. സ്കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലോഗോ പ്രകാശന കർമ്മം കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ നിർവഹിച്ചു. ചടങ്ങിൽ കോഴിക്കോട് അതിരൂപത വികാരി ജനറലും കോർപ്പറേറ്റ് മാനേജരുമായ മോൺസിഞോർ ജെൻസൺ പുത്തൻവീട്ടിൽ, പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബിത തോട്ടഞ്ചേരി, കോഴിക്കോട് ഫെറോന വികാരി റവ. ജെറോം ചിങ്ങന്തറ, അതിരൂപത പ്രൊക്യുറേട്ടർ റവ. ഫാ.പോൾ പേഴ്സി ഡി സിൽവ, സ്കൂൾ മാനേജർ റവ. ഫാ. സനൽ ലോറൻസ് എന്നിവർ പങ്കെടുത്തു.


ലോഗോ പ്രകാശന കർമ്മത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ ജോസഫ്, പിടിഎ പ്രസിഡന്റ് ശ്രീ സി എം സദാശിവൻ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ഇ സുരേന്ദ്രൻ, പെരുവയൽ വാർഡ് മെമ്പർമാരായ ശ്രീ വിനോദ് എളവന, ശ്രീ ഉനൈസ് അരീക്കൽ, സ്വാഗതസംഘം ചെയർമാൻ അനൂപ് പി.ജി. നവതി ആഘോഷത്തിന്റെ വിവിധ കമ്മിറ്റികളുടെ ഭാരവാഹികളായ ശ്രീ ബിനു എഡ്വേഡ്, എൻ.ടി. ഹംസ, ശ്രീ നിതീഷ് ഇ.കെ. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.


നവതി ആഘോഷ കമ്മിറ്റികളുടെ ചെയർമാന്മാരും കൺവീനർമാരും വൈസ് ചെയർമാന്മാരും

ജോയിന്റ് കൺവീനർമാരും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്ത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

Post a Comment

Previous Post Next Post