Trending

വേതന പാക്കേജ് ഉൾപ്പെടെയുള്ള ന്യായമായ ആവശ്യങ്ങൾ സർക്കാറിന് കണ്ണടയ്ക്കാനാവില്ല

വേതന പാക്കേജ് ഉൾപ്പെടെയുള്ള ന്യായമായ ആവശ്യങ്ങൾ 
സർക്കാറിന് കണ്ണടയ്ക്കാനാവില്ല


വേതന പാക്കേജ് ഉൾപ്പെടെയുള്ള ന്യായമായ ആവശ്യങ്ങൾ സർക്കാറിന് കണ്ണടയ്ക്കാനാവില്ല

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും അവശ വിഭാഗങ്ങളുടെ പെൻഷനുൽപ്പെടെയുള്ള പദ്ധതികൾ വീഴ്ച വരുത്താനാവില്ല. അത് പോലെ തന്നെ റേഷൻ വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾക്കെതിരേ സർക്കാറിനു മുഖം തിരിക്കാനുമാവില്ല. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്ക്കരണവും ഭക്ഷ്യ വകുപ്പിനും, സർക്കാറിനും തുറന്ന മനസ്സാണ് ഉള്ളത്. അത് കൊണ്ടാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മൂന്നംഗ കമ്മറ്റിയെ അധികാരപെടുത്തിയതും അവർ സമർപ്പിച്ച പരിഷ്ക്കരണ റിപ്പോർട്ട് വ്യാപാരി പ്രതിനിധി സംഘങ്ങളുമായി നടത്തിയ ചർച്ചയിൽ അംഗീകരിച്ചു കൊണ്ട് തുടർ നടപടികൾക്കായി സമർപ്പിച്ചത്. ഇതിലും റേഷൻ വ്യാപാരികൾക്കനുകൂല നിലപാട് ഉണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി ശ്രീ. ജി.ആർ. അനിൽ ഇന്നലെ ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് ആലപ്പുഴ റൈബാൻ ഓഡിറ്റോറിയത്തിൽ വെച്ചു പ്രഖ്യാനം നടത്തി. സംസ്ഥാന പ്രസിഡൻ്റ് ജോണീ നെല്ലൂർ എക്സ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.
    അഖിലേന്ത്യാ റേഷൻ ഫെയർ പ്രൈസ് ഡീലേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വിശ്വംഭർ ബസു , സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, സി.മോഹനൻ പിള്ള, ട്രഷറർ എൻ. മുഹമ്മദാലി, അഡ്വ :ജോൺസൺ വിളവിനാൽ, ബി.ഉണ്ണികൃഷ്ണപിള്ള ചെങ്ങന്നൂർ, മോഹനൻ ഭരണിക്കാവ്,കെ.കെ. ശിശുപാലൻ, സെബാസ്റ്റ്യൻ ചൂണ്ടൽ, വി.വി. ജോസഫ്, എ.എ. റഹീം കൊല്ലം, അനിൽ തോമസ്,കെ.കെ. ഇസ്ഹാഖ്, പി. പവിത്രൻ, പി.ഡിപോൾ,പി.പി. ജയപ്രകാശ്, കെ. പവിത്രൻ പ്രഭുകുമാർ പി.കെ. അബ്ദുറഹിമാൻ, എം. അൻസാരി, ആൻ്റണി, ഇ ശ്രീജൻ, എന്നിവരും പ്രസംഗിച്ചു.
       
     പുതിയ കമ്മറ്റി ഭാരവാഹികളായി പ്രസിഡൻ്റ് ജോണി നെല്ലൂർ എക്സ് എം.എൽ. എ,ജനറൽ സെക്രട്ടറിയായി ടി. മുഹമ്മദാലി, വർക്കിങ് പ്രസിഡൻ്റായി സി.മോഹനൻ പിള്ള ട്രഷറർ നാലകത്ത് മുഹമ്മദാലി എന്നിവരേയും 75 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും 11 അംഗ സ്റ്റയറിങ്ങ് കമ്മറ്റിയും സഹഭാരവാഹികളേയും, വിവിധ സബ് കമ്മറ്റികളേയും സമ്മേളനം തിരഞ്ഞെടുത്തു.


Post a Comment

Previous Post Next Post