Trending

രക്തദാന രംഗത്തെ മികച്ച പ്രവർത്തനത്തിന് ഷക്കീർ പെരുവയലിന് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ ആദരം

രക്തദാന രംഗത്തെ മികച്ച പ്രവർത്തനത്തിന് ഷക്കീർ പെരുവയലിന് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ ആദരം


കോഴിക്കോട്: 2024-25 വർഷത്തെ മികച്ച രക്തദാതാവിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ഷക്കീർ പെരുവയലിന് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് സ്നേഹാദരം നൽകി. കോഴിക്കോട് മേത്ര ഹോസ്പിറ്റൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഹോപ്പ് ജോയിന്റ് സെക്രട്ടറി ഷെരീഫ് ആഷിയാന ഷക്കീറിന് ഉപഹാരം കൈമാറി. ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ ജനറൽ സെക്രട്ടറിയാണ് ഷക്കീർ പെരുവയൽ.
നിരവധി വർഷങ്ങളായി രക്തദാന രംഗത്ത് സജീവമായ ഷക്കീറിന്റെ പ്രവർത്തനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു. രക്തദാനം ഒരു ജീവൻ രക്ഷിക്കാനുള്ള മഹത്തായ കാര്യമാണെന്നും കൂടുതൽ ആളുകൾ ഈ ഉദ്യമത്തിന്റെ ഭാഗമാകണമെന്നും ഷക്കീർ പെരുവയൽ പറഞ്ഞു. ഹോപ്പ് കോർഡിനേറ്റർമാരാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Post a Comment

Previous Post Next Post