സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ചെന്നലോട്: ടോട്ടം റിസോർസ് സെൻ്ററും കൽപ്പറ്റ കരുണ ഐ കെയർ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ചെന്നലോട് സഹൃദയാകർഷക വായനശാലയിൽ വെച്ച് നടന്ന ക്യാമ്പ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. നീതു സജി അധ്യക്ഷത വഹിച്ചു. സഹൃദയാകർഷക വായനശാല പ്രസിഡൻറ് ദേവസ്യ മുത്തോലിക്കൽ, ദീപിക ദാസ് എന്നിവർ സംസാരിച്ചു.
Tags:
Kerala News