ജവഹർ മാവൂരിൻ്റ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
മാവൂർ:
ജവഹർ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്വാത്രന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ലബ്ബ് പ്രസിഡണ്ട് പി സുദേവ് പതാക ഉയർത്തി. പാറമ്മൽ അങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങ് ഏഷ്യൻ ബുക്ക് ഓഫ് റിക്കോർഡ്, ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡ്, വേർഡ് റിക്കോർഡ് യൂണിയൻ എന്നിവയിൽ ഇടം നേടിയ മുഹമ്മദ് ആസിം വെളിമണ്ണ ഉൽഘാടനം ചെയ്തു. സാമൂഹിക സംസ്കാരിക വിദ്യാഭ്യാസ മേഖകലയിൽ ഉന്നദ പദവികളിൽ എത്തിയവർക്ക് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് ഉപഹാരങ്ങൾ നൽകി. മാവൂർ സബ്ബ് ഇൻസ്പെക്ടർ ശ്രീ. രമേഷ് മുഖ്യ അതിഥിയായിരുന്നു. പി. സുദേവ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി കെ.ടി. അഹമ്മദ് കുട്ടി,ഓനാക്കിൽ ആലി എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് സെകട്ടറി മുജീബ് കൊന്നാരെ സ്വാഗതവും അഡ്വ : ഷമീം പക്സാൻ നന്ദിയും പറഞ്ഞു.
Tags:
Mavoor News