Trending

ഡിവൈഎഫ്ഐ പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ജോലി വേണം, മതേതര ഇന്ത്യ വേണം' എന്ന മുദ്രാവാക്യമുയർത്തി യൂത്ത് മാർച്ച് സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ജോലി വേണം, മതേതര ഇന്ത്യ വേണം' എന്ന മുദ്രാവാക്യമുയർത്തി യൂത്ത് മാർച്ച് സംഘടിപ്പിച്ചു. 

പള്ളിത്താഴത്ത് വെച്ച് നടന്ന ചടങ്ങിൽ ജാഥാ ക്യാപ്റ്റൻ ജിതിന് മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ. ബൈജു പതാക കൈമാറി മാർച്ച് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കമ്മിറ്റി അംഗവും ജാഥാ മാനേജരുമായ അഡ്വ. അജയ് എ.സി. അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് കമ്മിറ്റി അംഗം അബ്ദുറഹിം സംസാരിച്ചു. ഡിവൈഎഫ്ഐ പെരുവയൽ മേഖലാ കമ്മിറ്റി അംഗം അതുൽ സ്വാഗതം ആശംസിച്ചു. ജാഥാ വൈസ് ക്യാപ്റ്റൻ ബെൻസി റഹ്മാൻ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post