Trending

ഉള്ളിയേരിയിൽ രക്തദാന ക്യാമ്പും സൗജന്യ നേത്ര പരിശോധനയും സംഘടിപ്പിച്ചു

ഉള്ളിയേരിയിൽ രക്തദാന ക്യാമ്പും സൗജന്യ നേത്ര പരിശോധനയും സംഘടിപ്പിച്ചു

കോഴിക്കോട്: 
വ്യാപാര ദിനത്തോടനുബന്ധിച്ച് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) ഉള്ളിയേരി യൂണിറ്റും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ഗവൺമെന്റ് ബീച്ച് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഉള്ളിയേരി പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പിൽ 60 പേർ രജിസ്റ്റർ ചെയ്യുകയും അതിൽ 52 പേർ രക്തം ദാനം ചെയ്യുകയും ചെയ്തു.
ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽറാം മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രക്തം ദാനം ചെയ്തവർക്ക് മെഡിക്കൽ ഓഫീസർമാരായ ഡോ. അഭിരാമി, ഡോ. ഗായത്രി എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
KVVES ഉള്ളിയേരി യൂണിറ്റ് നേതാക്കളായ കെ.എം. ബാബു, എം.പി. ഖാദർ മുണ്ടോത്ത്, സുമേഷ്, വി.കെ. ഖാദർ, ഹോപ്പ് ഭാരവാഹികളായ നാസർ മാഷ് ആയഞ്ചേരി, ഷെരീഫ് ആഷിയാന, ഷാജിമോൻ വെള്ളിമാട്കുന്ന്, ആരിഫ് ടി.കെ., ഷുക്കൂർ അത്തോളി, അംബിക ടീച്ചർ അത്തോളി, അരുൺ നമ്പിയാട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
രക്തദാന ക്യാമ്പിനോടനുബന്ധിച്ച് കോഴിക്കോട് ട്രിനിറ്റി ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും നടന്നു.

Post a Comment

Previous Post Next Post