Trending

മാവൂർ UP സ്കൂളിന് മുന്നിൽ വീണ മരം CPIM പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് മാറ്റി

മാവൂർ UP സ്കൂളിന് മുന്നിൽ വീണ മരം CPIM പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് മാറ്റി


മാവൂർ UP സ്കൂളിന് മുന്നിൽ വീശിയടിച്ച ശക്തമായ കാറ്റിൽ കടപുഴകി വീണ മരം, CPIM ടൗൺ നോർത്ത് ബ്രാഞ്ച് അംഗങ്ങളുടെയും മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ റോഡിൽ നിന്ന് നീക്കം ചെയ്തു. 


ഗതാഗത തടസ്സം ഒഴിവാക്കാനായി നടത്തിയ ഈ പ്രവർത്തനത്തിൽ നിരവധി പേർ പങ്കാളികളായി.
പീതാബരൻ പി, ഗിരീഷ്കുമാർ, ഹരിദാസൻ കെ, ബാലകൃഷ്ണൻ കെ, സതീശൻ EM, രാമൻപി, അജിൽ കെ കാഞ്ഞിരക്കുഴി, അഖിൽ കെ, അശിൻ കെ എന്നിവരായ CPIM ടൗൺ നോർത്ത് ബ്രാഞ്ച് അംഗങ്ങളാണ് മരം നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.


ഇവരെക്കൂടാതെ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വളപ്പിൽ റസാക്ക്, സൈതലവി, സുബ്രമണ്യൻ കച്ചേരിക്കുന്നു, മുജീബ് റഹ്മാൻ, ശൈഖ് ഹിലാൽ വ്യൂ എന്നിവരും ഈ ജനസേവന പ്രവർത്തനത്തിൽ പങ്കുചേർന്നു. ഇവരുടെ കൂട്ടായ പരിശ്രമം കാരണം റോഡിലെ തടസ്സം വേഗത്തിൽ നീക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനും സാധിച്ചു.

Post a Comment

Previous Post Next Post