Trending

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പെരുമണ്ണ സൗത്ത് വില്ലേജ് സമ്മേളനം നടന്നു

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പെരുമണ്ണ സൗത്ത് വില്ലേജ് സമ്മേളനം നടന്നു


പെരുമണ്ണ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) പെരുമണ്ണ സൗത്ത് വില്ലേജ് സമ്മേളനം ജൂലൈ ആറിന് പെരുമണ്ണയിൽ വെച്ച് നടന്നു. പ്രസിഡന്റ് സൗമ്യ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
ബബിത, പ്രമീള എന്നിവരെ സമ്മേളനം പ്രസിഡിയം കമ്മിറ്റിയായി തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി പുഷ്പജ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ദീപ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ, മേഖലാ സെക്രട്ടറി ഗീത പ്രവർത്തന റിപ്പോർട്ട് വിശദീകരിച്ചു.
സമ്മേളനത്തിൽ രണ്ട് പ്രധാന പ്രമേയങ്ങൾ അവതരിപ്പിച്ചു. ഗ്രീൻഫീൽഡ് പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ വീടും സ്ഥലവും നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരത്തുക നൽകണം എന്നതായിരുന്നു ഒരു പ്രമേയം. കേരളത്തിന് വെട്ടിക്കുറച്ച അരിവിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു മറ്റൊരു പ്രമേയം.
സമ്മേളനം 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ.വി. ഗീതയെ സെക്രട്ടറിയായും, സൗമ്യയെ പ്രസിഡന്റായും, സുബിതയെ ട്രഷററായും സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ സുഷമ, ശ്യാമള, സി. ഉഷ, ശോഭന കുമാരി എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ബബിത നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post