എസ് എസ് എഫ് മാവൂർ ഡിവിഷൻ സാഹിത്യോത്സവിന് സമാപനം
ചാത്തമംഗലം സെക്ടർ ജേതാക്കളായി
റാസി കലാപ്രതിഭ
റഫീഖ് സർഗ്ഗപ്രതിഭ
താത്തൂർ മൂന്ന് ദിവസങ്ങളിലായി താത്തൂർ ശുഹദാ നഗറിൽ നടന്ന മാവൂർ ഡിവിഷൻ സാഹിത്യോത്സവിന് സമാപനം.
585 പോയിന്റ് നേടി ചാത്തമംഗലം സെക്ടർ ജേതാക്കളായി.
582 പോയിന്റ് നേടി പെരുവയൽ സെക്ടർ രണ്ടാം സ്ഥാനവും
555 പോയിന്റ് നേടി ചെറൂപ്പ സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
താത്തൂർ സെക്ടറിൽ നിന്നുള്ള
റാസി കലാപ്രതിഭയായും
ചെറൂപ്പ സെക്ടറിൽ നിന്നുള്ള റബീഹ് സർഗ്ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
അഞ്ച് സെക്ടറുകളിൽ നിന്നും എട്ട് കാമ്പസുകളിൽ നിന്നുമായി 150 ഓളം ഇനങ്ങളിൽ 600 ൽപരം പ്രതിഭകളാണ്
സാഹിത്യോത്സവിൽ മാറ്റുരച്ചത്.
സാഹിത്യോത്സവ് സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ പ്രസിഡന്റ് സയ്യിദ് നസീബ് സഖാഫി കൂളിമാട് അധ്യക്ഷതവഹിച്ചു.
സയ്യിദ് ഇബ്രാഹിം മൻസൂർ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഇബ്രാഹിം സഖാഫി താത്തൂർ അനുമോദന പ്രഭാഷണവും
അലവി സഖാഫി കായലം പ്രമേയ പ്രഭാഷണവും നടത്തി.
എം ടി ശിഹാബുദീൻ സഖാഫി വിജയികളെ പ്രഖ്യാപിച്ചു.
സി മുഹമ്മദ് ഫൈസി, അലവി സഖാഫി കായലം, സയ്യിദ് മുല്ലക്കോയ തങ്ങൾ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
സയ്യിദ് ഫളൽ ഹാഷിം തങ്ങൾ,
എസ് എസ് എഫ് സൗത്ത് ജില്ല ഫിനാൻസ് സെക്രട്ടറി സയ്യിദ് ജാബിർ സഖാഫി, മുസ്‌ലിം ജമാഅത് സോൺ സെക്രട്ടറി മൂസ സഖാഫി പെരുവയൽ, ശംസുദ്ധീൻ പെരുവയൽ, റഹീം സഖാഫി കായലം, അബ്ദുല്ലത്തീഫ്,
അജ്സൽ സഖാഫി ആയകുളം,
ഫളലു റഹ്മാൻ സഖാഫി,
നവാസ് കുതിരാടം സംബന്ധിച്ചു.
Tags:
Mavoor News