Trending

അഖില കേരള വയനോത്സവത്തോടനുബന്ധിച്ച് യുവസാഹിതീ സമാജം ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി

അഖില കേരള വയനോത്സവത്തോടനുബന്ധിച്ച് യുവസാഹിതീ സമാജം ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി


കോഴിക്കോട്: അഖില കേരള വയനോത്സവത്തോടനുബന്ധിച്ച് കേരള മാപ്പിള കലാ അക്കാദമി സിറ്റി ചാപ്റ്റർ, യുവസാഹിതീ സമാജം ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ്‌ അനസ് പരപ്പിൽ, ട്രഷറർ ഫൈസൽ സമാൻ, ജലീൽ എം കെ എന്നിവർ ചേർന്ന് ലൈബ്രറി ചെയർമാൻ കെ വി അബ്ദുൽ നാസറിന് പുസ്തകങ്ങൾ കൈമാറി.
ലൈബ്രറി സെക്രട്ടറി കെ എം റാഷിദ്‌ അഹമ്മദ്, ബാലവേദി കൺവീനർ മുസ്തഫ പുതിയകം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പുസ്തകങ്ങൾ ലഭിച്ചതിൽ ലൈബ്രറി ഭാരവാഹികൾ സന്തോഷം പ്രകടിപ്പിച്ചു.

Post a Comment

Previous Post Next Post